നീലേശ്വരം : നീലേശ്വരത്ത് കൗണ്‍സിലര്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ബാങ്ക് സായാഹ്നശാഖ ജീവനക്കാരനും നഗരസഭാ കൗണ്‍സിലറുമായ വ്യക്തിക്കടക്കം പതിനഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നീലേശ്വരത്ത് നടത്തിയ സ്രവ പരിശോധനയിലാണ് 15 പേര്‍ക്കും രോഗം കണ്ടെത്തിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച നരസഭയില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.