ഫോ​ര്‍​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ്രതി തൂ​ങ്ങി മ​രി​ച്ച സംഭവം ;മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷൻ റിപ്പോർട്ട് തേടി

0
94

തി​രു​വ​ന​ന്ത​പു​രം: ഫോ​ര്‍​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍ പ്രതി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം. മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യ കേ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്ത​താ​ണ്. സെ​പ്റ്റം​ബ​റി​ലെ സി​റ്റിം​ഗി​ല്‍ കേ​സ് പ​രി​ഗ​ണി​ക്കും.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഫോ​ര്‍​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത കരിമഠം കോളനി സ്വ​ദേ​ശി അ​ന്‍​സാ​രി​യെ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here