മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചതായി റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 588 ആയി. ഇന്ന് 140 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 83,226 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. അതേസമയം 132 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി.