ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ട് ഇന്ന് തുറക്കും. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുമാസം മുന്‍പേയാണ് ബണ്ട് തുറക്കുന്നത്.
കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലാണ് തുറക്കാന്‍ തീരുമാനമായത്.
ഇനിയും കൊയ്ത്ത് പൂര്‍ത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് അതിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍ദേശിച്ചു.