നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തി : ഗണേഷ് കുമാർ MLA യുടെ സെക്രട്ടറിക്ക് എതിരെ കേസ്

0
71

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ പൊലീസിന്റെ നോട്ടീസ്. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് ബേക്കല്‍ പൊലീസാണ് നോട്ടീസ് നല്‍കിയത്. ബേക്കല്‍ സ്വദേശി വിപിന്‍ ലാലിന്റെ പരാതിയിലാണ് നടപടി.

 

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസര്‍കോട് ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ്കുമാറാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 24ന് കാസര്‍കോട് നഗരത്തിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു.ഇതിന് വഴങ്ങാതെ വന്നതോടെയാണ് ഭീഷണിപ്പെടുത്തിയത്. സെപ്റ്റംബര്‍ 24, 25 തീയ്യതികളില്‍ രണ്ട് ഭീഷണിക്കത്തുകളും പ്രദീപ് കുമാര്‍ അയച്ചു. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് ഭീഷണിക്ക് പിന്നില്‍ പ്രദീപ് കുമാറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

 

ഒരാഴ്ച മുന്‍പാണ് ബേക്കല്‍ പൊലീസ് കൊട്ടാരക്കരയിലെത്തി അന്വേഷണം നടത്തിയത്. കൊല്ലം കോട്ടത്തല സ്വദേശി പ്രദീപ്കുമാറിനെ പ്രതിചേര്‍ത്ത് ബേക്കല്‍ പൊലീസ് ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here