അരൂർ പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ള 15 പൊലീസുകാരോട് സ്റ്റേഷനിൽ ഹാജരാകാൻ ഡിവൈഎസ്പി നിർദേച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്റ്റേഷനിൽ തന്നെ താമസിച്ച് ജോലി ചെയ്യണമെന്നാണ് നിർദേശം. അതേസമയം ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ അതൃപ്തി അറിയിച്ച് പൊലീസുകാർ.
ഇന്നലെയാണ് അരൂർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 22 പൊലീസുകാർ പ്രാഥമിക സമ്പർക്ക പട്ടികയിലും, 15 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്. എന്നാൽ സെക്കൻഡറി ലിസ്റ്റിലുള്ള ഉദ്യോഗസ്ഥരോട് ജോലിക്കെത്താനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശം. സമ്പർക്ക പട്ടികയിലുള്ള എല്ലാവരും നീരിക്ഷത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി