മൂന്നാം മോദി സർക്കാർ; രണ്ടാമത്തെ സമ്പൂർണ ബജറ്റ്, നികുതി ഇളവുകൾ ഉണ്ടാകുമോ?

0
13

മൂന്നാം മോദി സർക്കാർ ഭരണത്തുടർച്ച നേടിയ ശേഷം അവതരിപ്പിക്കുന്ന രണ്ടാമത്തെ സമ്പൂർണ ബജറ്റ്. കേന്ദ്ര ബജറ്റിന് ഇനി രണ്ടുദിവസങ്ങൾ കൂടെ മാത്രം. പതിവുനികുതി പ്രതീക്ഷകളുമായി നികുതിദായകർ. എന്നാൽ ടാക്സ് സ്ലാബുകളിൽ കാര്യമായ മാറ്റത്തിനിടയില്ലെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ആദായ നികുതി ഇളവുകൾ പ്രതീക്ഷിക്കുന്ന നികുതിദായകരുടെ ആവശ്യങ്ങൾ മിക്ക ബജറ്റുകളിലും പരിഗണിക്കാറില്ല. ചില ആശ്വാസ നടപടികൾ മാത്രമാണ് പ്രഖ്യാപിക്കാറുള്ളത്. ഇത്തവണയും ഇതുതന്നെ തുടർന്നേക്കാം.

പക്ഷേ 2025-26ലെ ബജറ്റിൽ പല നികുതി ദായകരും പ്രതീക്ഷിക്കുന്നത് വലിയ ഇളവുകളാണ്. ഉയർന്ന പണപ്പെരുപ്പവും ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ഇരട്ട നികുതി വ്യവസ്ഥകളും ഒക്കെ ഇടത്തരക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പുതിയ സ്ലാബിലെ നികുതി ഇളവുകളുടെ അഭാവമാണ് പലരുംചൂണ്ടിക്കാട്ടുന്ന പ്രശ്നം

അതേസമയം നിലവിലെ നികുതി ഘടനയിലും സ്ലാബുകളിലും വീണ്ടും വലിയ മാറ്റങ്ങൾക്കിടയില്ല. എന്നാൽ പുതിയ സംവിധാനത്തെ കൂടുതൽ ആകർഷകമാക്കാൻ സർക്കാർ ശ്രമിച്ചേക്കും. ഇതിനുള്ള നടപടികൾ പ്രതീക്ഷിക്കാം. 72 ശതമാനത്തിലധികം നികുതിദായകർ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയിട്ടുള്ളതിനാൽ പുതിയ സ്ലാബിന് കൂടുതൽ പ്രാധാന്യം ലഭിക്കാം. അതേസമയം പഴയ നികുതി വ്യവസ്ഥ തുടർന്നേക്കും. പക്ഷേ ഈ സ്ലാബിനുകീഴിൽ കാര്യമായ നികുതി ഇളവുകൾ പ്രഖ്യാപിക്കുമോ എന്നത് കണ്ടറിയണം. പുതിയ നികുതി സ്ലാബ് ആകർഷകമാക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നത് പ്രധാനമാണ്.

2024-25 അസസ്‌മെന്റ് വർഷത്തിൽ ഏകദേശം 8.8 കോടി വ്യക്തികൾ റിട്ടേൺ സമർപ്പിച്ചു. എന്നാൽ 5 കോടി പേർ ‘നിൽ’ റിട്ടേൺ ആണ് ഫയൽ ചെയ്തത്. അതായത് മൊത്തം റിട്ടേൺ ഫയൽ ചെയ്തവരിൽ 3.8 കോടി പേരാണ് നികുതി നൽകിയത്.

നികുതി അടച്ച 3.8 കോടി വ്യക്തികളിൽ 50 ലക്ഷം പേർ 15 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ്. മൊത്തം നികുതി പിരിവിന്റെ ഏകദേശം 44 ശതമാനവും ഇപ്പോൾ വ്യക്തിഗത നികുതി ദായകരിൽ നിന്നാണ് . മൊത്തം നികുതി പിരിവിന്റെ 20 ശതമാനം ഇടത്തര വരുമാനക്കാർ സംഭാവന ചെയ്യുന്നുണ്ട്. 15 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർ. നികുതി അടച്ച 3.8 കോടി വ്യക്തികളിൽ 50 ലക്ഷം പേർ 15 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here