നടി നിഖില വിമലിന്‍റെ സഹോദരി സന്യാസം സ്വീകരിച്ചു!

0
16

മലയാള സിനിമയിലെ നിലവിലെ മുൻനിര നായികമാരിൽ ഒരാളാണ് നിഖില വിമൽ. ഇപ്പോഴിതാ നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. വിഷയത്തിൽ നിഖലയോ അഖിലയോ പ്രതികരിച്ചിട്ടില്ല. സന്യാസ ദീക്ഷ സ്വീകരിച്ച് അഖില അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചുവെന്നാണ് വിവരം.

ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ, അഖില ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ച് ഫെല്ലോ ആയിരുന്നു.  അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു, ശാസ്ത്രാധ്യയനത്തിൽ എൻ്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കു എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു,” എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here