യോഗി ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മണ്ഡേല എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മഡോണ്‍ അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോസിറ്റീവ് അഭിപ്രായം ലഭിച്ചാല്‍ വന്‍ വിജയങ്ങളാവാറുണ്ട് പൊതുവെ ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍. അത് മാവീരന്‍റെ കാര്യത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ് സിനിമാലോകം. പ്രിന്‍സിന്‍റെ വലിയ പരാജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍റെ പ്രതീക്ഷയുള്ള ചിത്രമാണ് മാ വീരന്‍.
റിലീസ് ദിവസത്തിന് പിന്നാലെ ചിത്രത്തിന്‍റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയി എന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം മികച്ച വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തുക എത്രയാണെന്ന് വ്യക്തമല്ല. സൺ നെറ്റ്‌വർക്കാണ് മാവീരന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്.
ശാന്തി ടാക്കീസിന്‍റെ ബാനറില്‍ അരുൺ വിശ്വമാണ് മാവീരന്‍റെ നിർമ്മാണം. യോഗി ബാബു, സുനിൽ, മിഷ്‌കിൻ, സരിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശങ്കറിന്റെ മകൾ അദിതി ശങ്കറാണ് നായിക. ചിത്രം തമിഴ്‍നാട്ടില്‍ വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഭരത് ശങ്കറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.