കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ട്രാൻസ്‌പോര്‍ട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസര്‍ച്ച് സെന്ററില്‍ (കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്) സയന്റിസ്റ്റിന്റെ (പട്ടികജാതി വിഭാഗം) സ്ഥിര ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്, കെ കരുണാകരൻ ട്രാൻസ്പാര്‍ക്, ആക്കുളം, തുറുവിക്കല്‍ പി ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തില്‍ ഫെബ്രുവരി രണ്ടിന് മുമ്ബ് ലഭിക്കത്തക്കവിധം നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ നല്‍കണം.
യോഗ്യത, പ്രായ പരിധി, ശമ്ബള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങള്‍ക്ക് www.natpac.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.