‘മേരീ ആവാസ് സുനോ’ ജയസൂര്യയും മഞ്ജു വാരിയരും

0
42

ജയസൂര്യയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മേരീ ആവാസ് സുനോ’യുടെ ടീസര്‍ പുറത്ത്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിൻറെ നിർമാണം. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവരാണ് സഹനിർമാതാക്കള്‍. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രജപുത്ര റിലീസ് ആണ് വിതരണം. എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യയെത്തുന്നത്. ശിവദയും ചിത്രത്തില്‍ മറ്റൊരു നായികയാണ്. ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഒരു ഗാനം മുന്‍പ് പുറത്തുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here