നടന്‍ പ്രേം നസീറിന്റെ വീട് സർക്കാർ ഏറ്റെടുത്ത് സാംസ്ക്കാരിക സ്മാരകമാക്കണമെന്ന് നടന്‍ ഹരീഷ് പേരടി. പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ കൃത്യമായ പ്രാധാന്യത്തോടെ അറിയറണമെങ്കില്‍ ഇക്കാര്യം സർക്കാർ ചെയ്യണമെന്ന് ഹരീഷ് പേരടി പറഞ്ഞു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്.
“ഒരുപാട് സാധാരണ മനുഷ്യരെ തിയ്യറ്ററിൽ സിനിമ കാണാൻ പഠിപ്പിച്ച, ഏത് ഉയരത്തിൽ നിൽക്കുമ്പോളും മനുഷ്യന്റെ അടിസ്ഥാന യോഗ്യത എളിമയാണെന്ന് മലയാളിയെ പഠിപ്പിച്ച ഈ മനുഷ്യനെ അടുത്ത തലമുറ കൃത്യമായ പ്രാധാന്യത്തോടെ അറിഞ്ഞെപറ്റു. മനസ്സിലാക്കിയെപറ്റു. അതിന് ഈ വീട് സർക്കാർ ഏറ്റെടുത്ത് സാസംകാരിക സമാരകമായി മാറ്റണം. അല്ലെങ്കിൽ മലയാളികൾക്കുമുഴുവൻ അപമാനമാണ്” ഹരീഷ് കുറിച്ചു.