പൗരത്വം റദ്ദാക്കി; കർശന നടപടിയുമായി കുവൈറ്റ്

0
13
കുവൈറ്റിൽ 5,838 പേരുടെ കൂടി പൗരത്വം റദ്ദാക്കി. കുവൈറ്റ് ദേശീയത സംബന്ധിച്ച ഉന്നത സമിതിയുടെതാണ് നടപടി. നൂറുകണക്കിന് കേസുകള്‍ നിലവില്‍ മന്ത്രിസഭാ സമിതിയുടെ പരിഗണനയിലുമാണ്. ഇരട്ട പൗരത്വ കേസുകള്‍ സ്ഥിരീകരിച്ചവരുടെത് ഉള്‍പ്പെടെയാണ് പൗരത്വം റദ്ദാക്കിയത്. കുവൈത്തിലെ നിയമപ്രകാരം ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. ഇതോടെ 2024 ഓഗസ്റ്റ് മുതല്‍ 2025 ജനുവരി 16 വരെയുള്ള കാലയളവില്‍ പൗരത്വം റദ്ദാക്കിയ കേസുകളുടെ എണ്ണം 35,548 ആയി. രാജ്യത്തുടനീളം പൗരത്വം സംബന്ധിച്ച നിയമലംഘനങ്ങള്‍ക്കെതിരായ പ്രചാരണം കുവൈത്ത് ശക്തമാക്കിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കുടിയേറ്റക്കാരെ ലക്ഷ്യം വച്ച് നടത്തുന്ന ഇത്തരം നയങ്ങള്‍ കുവൈത്തില്‍ കഴിയുന്നവരുടെ വിദേശികളായ ഭാര്യമാരെയും വ്യാജ രേഖകളുള്ളവരെയും ഇരട്ട പൗരന്മാരെയുമാണ് കാര്യമായി ബാധിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here