രാജ്യത്ത് നിർമ്മിക്കുന്ന മദ്യത്തിന്റെ വില കുറയ്ക്കുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ സർക്കാരിന്റെ വരുമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് നിർമ്മിക്കുന്ന മദ്യത്തെ മുൻപ് ഒൻപത് വിഭാഗങ്ങളിലായാണ് സംസ്ഥാനത്ത് വിറ്റിരുന്നത് എന്നാൽ ഇപ്പോൾ അത് നാല് എണ്ണം മാത്രമായി ചുരുങ്ങിയതായി എക്സൈസ് കമ്മീഷ്ണറായ സെന്തിൽ പാണ്ഡ്യൻ പറഞ്ഞു.
മൊളാസ്സസ് ആൽക്കഹോളിന് പകരം ഗ്രെയിൻ ആൾക്കഹോൾ ഉപയോഗിക്കാനാണ് ഉത്തർ പ്രദേശ സർക്കാർ നിർദ്ദേശിക്കുന്നത്. ആഗോള തലത്തിലെ അതിന്റെ ഗുണമേന്മയെ ചൂണ്ടിക്കാട്ടിയാണ് ഈ നിർദ്ദേശം. മുൻപ് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഉത്തർപ്രദേശിലേക്ക് ഗ്രെയിൻ ആൽക്കഹോൾ ഇറക്കുമതി ചെയ്തിരുന്നത്, പുതിയ നയം നടപ്പാക്കുന്നതിലൂടെ ഇറക്കുമതി തീരുവയും ജിഎസ്ടിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ പുതിയ നയത്തോടൊപ്പം ബൾക്ക് ലിറ്ററിനുള്ള ലൈസൻസ് ഫീസ് ലിറ്ററിന് 254 രൂപയായി പുനർ നിശ്ചയിച്ചിട്ടുണ്ട്. മിനിമം ഗ്യാരന്റി ക്വാട്ട ( Minimum Guarantee Quota) കുറയ്ക്കുകയും, മിനിമം ഗ്യാരന്റി റവന്യൂ Minimum Guarantee Revenue ) പത്ത് ശതമാനം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ 2024-25 ആകുമ്പോഴേക്കും വരുമാനം 50,000 കോടി കടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പക്ഷെ മദ്യത്തിന്റെ വില സർക്കാർ ഉയർത്തിയിട്ടില്ല മറിച്ച് സംസ്ഥാനത്ത് തന്നെ ഉൽപ്പാദിപ്പിക്കുന്ന ഗ്രെയിൻ ആൽക്കഹോളിന്റെയും 42.8 % ആൽക്കഹോൾ അടങ്ങിയ മദ്യത്തിന്റെയും വില 90 രൂപയിൽ നിന്നും 85 രൂപയായി കുറച്ചിട്ടുണ്ട്. കൂടാതെ 75 രൂപയ്ക്ക് 36% ആൽക്കഹോൾ അടങ്ങിയ മദ്യം പുതിയ വിഭാഗമായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ സർക്കാർ ബിയറിന്റെ കയറ്റുമതി ചുങ്കം 50 പൈസ കുറയ്ക്കുകയും ചെയ്തു .