ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം

0
72

ജമ്മു കശ്മീരിലെ  പൂഞ്ചിൽ  രണ്ട് സൈനിക വാഹനങ്ങൾക്ക്  നേരെയുണ്ടായ ഭീകരാക്രമണത്തിൽ  നാല് ജവാൻമാർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  ബുഫ്‌ലിയാസിനടുത്തുള്ള പ്രദേശത്ത് നിന്ന് ജവാന്മാരെ കയറ്റിക്കൊണ്ടുപോകുകയായിരുന്ന വാഹനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡികെജി (ദേരാ കി ഗലി), തനമണ്ടി, രജൗരി എന്നീ മേഖലകൾ കേന്ദ്രീകരിച്ചാ യിരുന്നു ആക്രമണമെന്ന് അധികൃതർ അറിയിച്ചു.

രജൗരി-താനമണ്ടി-സുരൻകോട്ട് റോഡിലെ സാവ്നി മേഖലയിൽ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് ആക്രമണം ഉണ്ടായത്. ഒരു ട്രക്കും ജിപ്‌സിയും ഉൾപ്പെട്ട വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അതേസമയം കൂടുതൽ സേനയെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ശാഖയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹാർഡ് ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായി ഒരു പ്രതിരോധ പിആർഒ പിടിഐയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here