ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു; തിരച്ചിൽ ആരംഭിച്ച് പോലീസ്

0
22
20/10/2019 India, Maharashtra prospective image of two Indian train with rail between them with gloomy sky. Train to GOA. overpopulation concept

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ 55 വയസ്സുള്ള രവിയാണ് മരിച്ചത്. രാത്രി എട്ടുമണിയോടെ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഇടിച്ചാണ് അപകടമുണ്ടായത്.

ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് അപകട വിവരം ആദ്യം അറിയിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് പേർ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന വിവരമായിരുന്നു കൈമാറിയത് .എന്നാൽ നിലവിൽ രവിയുടെ മരണം മാത്രമാണ് ചെറുതുരുത്തി പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

റെയിൽവേ ട്രാക്കിന് സമീപം രവി ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് അപകടം സംഭവിച്ചിട്ടുണ്ടോ എന്ന സംശയത്താൽ പൊലീസ് സമീപപ്രദേശത്തെല്ലാം പരിശോധന നടത്തി. രവിയുടെ മൃതദേഹം ഉടൻ തന്നെ മാറ്റാനുള്ള നടപടികൾ ചെറുതുരുത്തി പോലീസ് സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here