പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ പി എസ് നാരായണസ്വാമി അന്തരിച്ചു

0
124

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ പി എസ് നാരായണസ്വാമി (പി എസ് എന്‍) അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി മൈലാപ്പൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

 

ഒട്ടേറെ പ്രമുഖ ഗായകരുടെ ഗുരുവാണ് പി എസ് എന്‍. സംഗീത ലോകത്ത് ‘പിച്ചൈ’ എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. അഭിഷേക് രഘുറാം, കുന്നക്കുടി എം. ബാലമുരളീകൃഷ്ണ, ആര്‍. ഭാരതി, രഞ്ജിനി- ഗായത്രി സഹോദരിമാര്‍ എന്നീ പ്രമുഖരടക്കം പിച്ചൈയുടെ ശിഷ്യരാണ്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.

 

ഭാര്യ: വസന്ത. മക്കള്‍: ലക്ഷ്മി, മൈഥിലി, ഉമ.

LEAVE A REPLY

Please enter your comment!
Please enter your name here