സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി നടി ഹണി റോസ്. ചാനൽ ചർച്ചകളിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വറിനെതിരെ നടി പൊലീസില്‍ പരാതി നല്‍കി.
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും രാഹുല്‍ ഈശ്വർ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.
വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും ഹണിറോസ് പറഞ്ഞു