കരിക്കിടാനായി കയറിയ തെയ്യം തെങ്ങില്‍നിന്ന് വീണു; പരിക്കില്ലാതെ രക്ഷപെട്ടു

0
79

ണ്ണൂര്‍: കളിയാട്ടത്തിനിടെ ആചാരത്തിന്‍റെ ഭാഗമായി കരിക്കിടാനായി കയറിയ തെയ്യം തെങ്ങില്‍നിന്നു വീണു. കണ്ണൂര്‍ അഴീക്കോടാണ് സംഭവം.

ബാപ്പിരിയന്‍ തെയ്യമാണ് ആചാരാനുഷ്ഠാനത്തിനിടെ തെങ്ങില്‍നിന്ന് വീണത്. തെയ്യക്കോലം കെട്ടിയാടിയ അശ്വന്ത് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

അഴീക്കോട്ട് മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ട് കുലവന്‍ ക്ഷേത്രത്തിലാണ് സംഭവം. പറശനി സ്വദേശി അശ്വന്തായിരുന്നു തെയ്യക്കോലം കെട്ടി ആചാരത്തിന്റെ ഭാഗമായി തെങ്ങില്‍ കയറിയത്. തെങ്ങില്‍ കയറി കരിക്കിട്ടശേഷം തിരിച്ചു ഇറങ്ങുമ്ബോഴായിരുന്നു അപകടം.

തെയ്യം തെങ്ങില്‍ കയറി കരിക്ക് പറിച്ചിടുന്നതാണ് ഇവിടുത്തെ പ്രധാന ആചാരം. കരിക്കിട്ടതിനുശേഷം തിരിച്ചിറങ്ങുമ്ബോളായിരുന്നു അപകടം. ഏറെ ഉയരുമുള്ള തെങ്ങിലാണ് തെയ്യം കരിക്കിടാനായി കയറിയത്. തെങ്ങില്‍നിന്ന് പകുതിയോളം ഇറങ്ങിയപ്പോഴാണ് പിടിവിട്ട് താഴേക്ക് വീണത്. എന്നാല്‍ വീഴ്ചയില്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.

അഴീക്കോട് അഞ്ചുവര്‍ഷം മുമ്ബും തെങ്ങില്‍നിന്ന് വീണ് തെയ്യം കലാകാരന് സാരമായി പരിക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here