1376 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ് സൂപ്രണ്ട്, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് 3, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് ഗ്രേഡ് 3, ഡയറ്റീഷ്യൻ തുടങ്ങിയ ഇരുപതോളം പോസ്റ്റുകളിലേക്കാണ് നിയമനം.ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനകം തന്നെ റെയിൽവേ വെബ്സൈറ്റിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ലിങ്ക്: https://indianrailways.gov.in/
അല്ലെങ്കിൽ https://rrbapply.gov.in/
2024 സെപ്തംബർ 16 വരെ അപേക്ഷ് സ്വീകരിക്കും. അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരവും ഉണ്ട്. സെപ്തംബർ 17 മുതൽ 26 വരെയാണ് ഇതിനുള്ള സമയം. ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ. 250 രൂപയാണ് അപേക്ഷാ ഫീസ്.
കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് ആണ് ആദ്യം നടക്കുക. ഇതിനു ശേഷം ഡോക്യുമെന്റ് പരിശോധനകൾ നടക്കും. മൂന്നാംഘട്ടത്തിൽ മെഡിക്കൽ പരിശോധനയും നടക്കും. തെറ്റിക്കുന്ന ഓരോ ഉത്തരത്തിനും 0.25 മാർക്ക് വീതം നെഗറ്റീവ് അടയാളപ്പെടുത്തും. ഉത്തരം അടയാളപ്പെടുത്താതെ വിടുന്നവയ്ക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല. വിവിധ വിഷയങ്ങളിൽ നിന്ന് 100 ചോദ്യങ്ങളാണ് ഉണ്ടാവുക. ജനറൽ അവെയർനെസ്, ജനറൽ സയൻസ്, പ്രൊഫൽണൽ എബിലിറ്റി, ജനറൽ അരിത്തമാറ്റിക്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എന്നിവയാണ് വിഷയങ്ങൾ. പ്രൊഫഷണൽ എബിവിലിറ്റിയിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവുക. 70 മാർക്കിന്റെ 70 ചോദ്യങ്ങൾ. ജനറൽ അവയർനെസ്സിൽ നിന്ന് 10 മാർക്കിന്റെ പത്ത് ചോദ്യങ്ങളുണ്ടാകും. ജനറൽ അരിത്തമാറ്റിക്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് വിഷയത്തിൽ നിന്ന് 10 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ വരും. ജനറൽ സയൻസിൽ നിന്ന് 10 മാര്‍ക്കിന്റെ പത്ത് ചോദ്യങ്ങളുണ്ടാകും.
വിദ്യാഭ്യാസ യോഗ്യത
- ഡയറ്റീഷ്യൻ ബിഎസ്‌സി (സയൻസ്) – ഡയറ്ററ്റിക്‌സിൽ പിജി ഡിപ്ലോമ (1 വർഷം) + 3 മാസത്തെ ഇൻ്റേൺഷിപ്പ് അല്ലെങ്കിൽ ബിഎസ്‌സി ഹോം സയൻസ് + എംഎസ്‌സി ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷൻ)
- ഡെൻ്റൽ ഹൈജീനിസ്റ്റ് – ബിരുദം (ബയോളജി) അല്ലെങ്കിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് (2 വർഷം) ഡെൻ്റൽ ഹൈജീനിൽ + ദന്തഡോക്ടറായി 2 വർഷത്തെ പരിചയം.
- ഡയാലിസിസ് ടെക്നീഷ്യൻ – ഹീമോഡയാലിസിസിൽ ഡിപ്ലോമയും ബിഎസ്‌സി ബിരുദവും + 2 വർഷത്തെ പരിചയം
- എക്സ്റ്റൻഷൻ എഡ്യൂക്കേറ്റർ – സോഷ്യൽ വർക്ക്/സോഷ്യോളജി/കമ്മ്യൂണിറ്റി എജ്യുക്കേഷനിൽ ബിരുദം + ഹെൽത്ത് എജുക്കേഷനിൽ 2 വർഷത്തെ ഡിപ്ലോമ.
- ഒപ്‌ടോമെട്രിസ്റ്റ് – ഒപ്‌ടോമെട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ ഒപ്‌താൽമിക് ടെക്‌നീഷ്യനിൽ ഡിപ്ലോമ (3 മുതൽ 4 വർഷം വരെ) + കൗൺസിൽ രജിസ്‌ട്രേഷൻ
- പെർഫ്യൂഷനിസ്റ്റ് – ബി.എസ്‌സിയും പെർഫ്യൂഷൻ ടെക്‌നോളജിയിൽ ഡിപ്ലോമയും. അല്ലെങ്കിൽ ബി.എസ്‌സി + കാർഡിയോപൾമണറി പമ്പ് ടെക്‌നീഷ്യനായി 3 വർഷത്തെ പരിചയം.
- ഫിസിയോതെറാപ്പിസ്റ്റ് – ഫിസിയോതെറാപ്പി ബിരുദം + സർക്കാർ/സ്വകാര്യ ആശുപത്രിയിൽ നിന്ന് ഫിസിയോതെറാപ്പിയിൽ 2 വർഷത്തെ പ്രായോഗിക പരിചയം.
- റേഡിയോഗ്രാഫർ – 12-ാം തരം പാസ്സ്, ഫിസിക്‌സും കെമിസ്ട്രിയും എടുത്ത് പഠിച്ചിരിക്കണം. അല്ലെങ്കിൽ റേഡിയോഗ്രാഫിയിൽ ഡിപ്ലോമ/എക്‌സ്-റേ ടെക്‌നീഷ്യൻ (2 വർഷം). അല്ലെങ്കിൽ റേഡിയോഗ്രാഫിയിൽ ഡിപ്ലോമയുള്ള സയൻസ് ബിരുദധാരികൾ.
- സ്പീച്ച് തെറാപ്പിസ്റ്റ് – B.Sc സ്പീച്ച് തെറാപ്പി + 2 വർഷത്തെ പരിചയം അല്ലെങ്കിൽ സ്പീച്ച് തെറാപ്പിയിൽ ഡിപ്ലോമ (2 വർഷം) + 3 വർഷത്തെ പരിചയം.
- ഇസിജി ടെക്‌നീഷ്യൻ 12-ാം തരം പാസ്സ്/ശാസ്ത്രത്തിൽ ബിരുദം + ഇസിജി ലബോറട്ടറി ടെക്‌നോളജിയിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ (1 മുതൽ 2 വർഷം വരെ) + 1 വർഷത്തെ പരിചയം.
- ലേഡി ഹെൽത്ത് വിസിറ്റർ – നഴ്‌സിംഗിൽ ബിഎസ്‌സി അല്ലെങ്കിൽ ലേഡി ഹെൽത്ത് വിസിറ്ററിൽ സർട്ടിഫിക്കറ്റ് (1 വർഷം) 1 വർഷത്തെ പരിചയം.
- ലാബ് അസിസ്റ്റൻ്റ് ഗ്രേഡ് II – 12-ാം ക്ലാസ് സയൻസ് (ഫിസിക്‌സ് ആൻഡ് കെമിസ്ട്രി) അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമ (ഡിഎംഎൽടി).
- ഫാർമസിസ്റ്റ് ഗ്രേഡ് III – സയൻസിൽ 12-ാം ക്ലാസ് അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഫാർമസിയിൽ ബിരുദം (ബി. ഫാർമ)
- ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III – ബിഎസ്‌സി മെഡിക്കൽ ടെക്‌നോളജി (ലബോറട്ടറി) അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ ബിഎസ്‌സി ബയോകെമിസ്ട്രി/മൈക്രോബയോളജി/ലൈഫ് സയൻസ് (നോൺ-മെഡിക്കൽ) + ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്‌നോളജി (ഡിഎംഎൽടി).
പ്രായപരിധി
കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്. ഓരോ തസ്തികകൾക്കും നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയിൽ വ്യത്യാസമുണ്ട്. വിശദമായി താഴെ.
- ഡയറ്റീഷ്യൻ (ലെവൽ 7) – 18 മുതൽ 36 വയസ്സ് വരെ
- നഴ്‌സിംഗ് സൂപ്രണ്ട് – 20 മുതൽ 43 വയസ്സ് വരെ
- ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ് – 21 മുതൽ 33 വയസ്സ് വരെ
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് – 18 മുതൽ 36 വയസ്സ് വരെ
- ഡെൻ്റൽ ഹൈജീനിസ്റ്റ് – 18 മുതൽ 36 വയസ്സ് വരെ
- ഡയാലിസിസ് ടെക്നീഷ്യൻ – 20 മുതൽ 36 വയസ്സ് വരെ
- ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III – 18 മുതൽ 36 വയസ്സ് വരെ
- ലബോറട്ടറി സൂപ്രണ്ട് ഗ്രേഡ് III – 18 മുതൽ 36 വയസ്സ് വരെ
- പെർഫ്യൂഷനിസ്റ്റ് – 21 മുതൽ 43 വയസ്സ് വരെ
- ഫിസിയോതെറാപ്പിസ്റ്റ് ഗ്രേഡ് II – 18 മുതൽ 36 വയസ്സ് വരെ
- ഒക്യുപേഷണൽ തെറാപ്പിസ്റ്റ് – 18 മുതൽ 36 വയസ്സ് വരെ
- കാത്ത് ലബോറട്ടറി ടെക്നീഷ്യൻ – 18 മുതൽ 36 വയസ്സ് വരെ
- ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്) – 20 മുതൽ 38 വയസ്സ് വരെ
- റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ – 19 മുതൽ 36 വയസ്സ് വരെ
- സ്പീച്ച് തെറാപ്പിസ്റ്റ് – 18 മുതൽ 36 വയസ്സ് വരെ
- കാർഡിയാക് ടെക്നീഷ്യൻ – 18 മുതൽ 36 വയസ്സ് വരെ
- ഒപ്‌റ്റോമെട്രിസ്റ്റ് – 18 മുതൽ 36 വയസ്സ് വരെ
- ഇസിജി ടെക്നീഷ്യൻ – 18 മുതൽ 36 വയസ്സ് വരെ
- ലബോറട്ടറി അസിസ്റ്റൻ്റ് ഗ്രേഡ് II – 18 മുതൽ 36 വയസ്സ് വരെ
- ഫീൽഡ് വർക്കർ – 18 മുതൽ 33 വയസ്സ് വരെ
ഒഴിവുകൾ
- ഫീൽഡ് വർക്കർ – 19
- ലബോറട്ടറി അസിസ്റ്റൻ്റ് (ഗ്രേഡ് 3) – 94
- ഇസിജി ടെക്നീഷ്യൻ – 13
- നേത്രരോഗവിദഗ്ദ്ധൻ – 4
- കാർഡിയാക് ടെക്നീഷ്യൻ – 4
- സ്പീച്ച് തെറാപ്പിസ്റ്റ് – 1
- റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ – 64
- ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്) – 246
- കാത്ത് ലബോറട്ടറി ടെക്നീഷ്യൻ – 2
- ഒക്യുപേഷണൽ തെറാപ്പിസ്റ്റ് – 2
- ഫിസിയോതെറാപ്പിസ്റ്റ് (ഗ്രേഡ് 2) – 20
- പെർഫ്യൂഷനിസ്റ്റ് – 2
- ലബോറട്ടറി സൂപ്രണ്ട് – 27
- ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ (ഗ്രേഡ് 3) – 126
- ഡയാലിസിസ് ടെക്നീഷ്യൻ – 20
- ഡെൻ്റൽ ഹൈജീനിസ്റ്റ് – 3
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് – 7
- ഓഡിയോളജിസ്റ്റും സ്പീച്ച് തെറാപ്പിസ്റ്റും – 4
- നഴ്സിംഗ് സൂപ്രണ്ട് – 713
- ഡയറ്റീഷ്യൻ – 5
ശമ്പളം
- ഡയറ്റീഷ്യൻ (ലെവൽ 7) – 44900
- നഴ്സിംഗ് സൂപ്രണ്ട്- 44900
- ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ് – 35400
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് – 35400
- ഡെൻ്റൽ ഹൈജീനിസ്റ്റ് – 35400
- ഡയാലിസിസ് ടെക്നീഷ്യൻ – 35400
- ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III – 35400
- ലബോറട്ടറി സൂപ്രണ്ട് ഗ്രേഡ് III – 35400
- പെർഫ്യൂഷനിസ്റ്റ് – 35400
- ഫിസിയോതെറാപ്പിസ്റ്റ് ഗ്രേഡ് II – 35400
- ഒക്യുപേഷണൽ തെറാപ്പിസ്റ്റ് – 35400
- കാത്ത് ലബോറട്ടറി ടെക്നീഷ്യൻ – 35400
- ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്) – 29200
- റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ – 29200
- സ്പീച്ച് തെറാപ്പിസ്റ്റ് – 29200
- കാർഡിയാക് ടെക്നീഷ്യൻ – 25500
- ഒപ്‌റ്റോമെട്രിസ്റ്റ് – 25500
- ECG ടെക്നീഷ്യൻ – 25500
- ലബോറട്ടറി അസിസ്റ്റൻ്റ് ഗ്രേഡ് II – 21700
- ഫീൽഡ് വർക്കർ – 19900