കൃഷ്ണഗിരി വ്യാജ എൻസിസി ക്യാംപ് പീഡനക്കേസ്; അറസ്റ്റിലായ യുവനേതാവ് ജീവനൊടുക്കി.

0
36

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴർ കക്ഷി നേതാവായിരുന്ന ശിവരാമൻ ആണ് ജീവനൊടുക്കിയത്. സേലത്തെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാൾ എലിവിഷം കഴിച്ചിരുന്നെന്നും, അറിഞ്ഞപ്പോൾ ആശുപത്രിയിൽ എത്തിച്ചെന്നും എസ്പി പ്രതികരിച്ചു. അതിനിടെ ശിവരാമന്റെ അച്ഛൻ അശോക് കുമാറും സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി കാവേരി പട്ടണത്ത് വച്ചാണ് സംഭവം. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here