ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടമി രോഹിണി സപ്താഹത്തിന് ഇന്ന് തുടക്കമായി. അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിലാണ് അഷ്ടമിരോഹിണി ഭാഗവത സപ്താഹം ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകിട്ട് 4.30 ന് ഭദ്രദീപം തെളിക്കൽ, ആചാര്യവരണം. തുടർന്ന് മാഹാത്മ്യപാരായണം.
ദിവസവും രാവിലെ അഞ്ച് മുതൽ പാരായണം. 11 മണി മുതൽ പ്രഭാഷണവും ഉണ്ടാകും. സപ്താഹം 29ന് സമാപിക്കും. ഗുരുവായൂർ കേശവൻ നമ്പൂതിരി, ഡോ.വി.അച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി, പൊന്നുടക്കം മണികണ്ഠൻ നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, പുതുമന ഈശ്വരൻ നമ്പൂതിരി (പൂജകൻ) എന്നിവരാണ് യജ്ഞാചാര്യന്മാർ.