ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത് സ്ത്രീ; സത്യസന്ധതയെ അഭിനന്ദിച്ച് ടിടിഇ.

0
60

ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത് സ്ത്രീ, സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ. തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്താണ് സ്ത്രീ ട്രെയിനില്‍ കയറിയത്. സ്ത്രീയ്ക്കൊപ്പം ആട് മാത്രമല്ല മറ്റൊരു വ്യക്തി കൂടി യാത്ര ചെയ്യുന്നുണ്ട്. സത്രീയുടെ അടുത്തുവന്ന് ടിടിഇ സംസാരിക്കുന്നതും ടിക്കറ്റിനെക്കുറിച്ച് ചോദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

ചിരിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് സ്ത്രീയുടെ മറുപടി. തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്തെന്നാണ് സ്ത്രീ വ്യക്തമാക്കുന്നത്. ഇതുകേട്ട് അടുത്തുനില്‍ക്കുന്നവരെല്ലാം ചിരിക്കുന്നതും കാണാം. ‘ഈ സ്ത്രീ തന്റെ ആടിനെയും ട്രെയിനിൽ കൊണ്ടുവന്നു.

അതിനും അവർ ടിക്കറ്റ് എടുത്തിട്ടുണ്ട്. ടിക്കറ്റ് കളക്ടിങ് ഓഫീസർ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്പോൾ തന്റെ സത്യസന്ധതയിൽ അവർക്കുള്ള അഭിമാനം നോക്കൂ’ എന്നാണ് വിഡിയോക്ക് ടിടിഇ കാപ്ഷന്‍ നൽകിയിരിക്കുന്നത്. അതേസമയം സത്യസന്ധതയെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്. ഇത്തരം വ്യക്തികള്‍ രാജ്യത്തിന്റെ അഭിമാനമെന്നും കമന്റുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here