പണിമുടക്കിയാൽ പണികിട്ടും; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

0
62

അധ്യാപകരും ഇതര സർക്കാർ ജീവനക്കാരും ജനുവരി 24 നടത്തുന്ന പണിമുടക്കിനെതിരെ ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. പ്രതിപക്ഷ സംഘടനകളാമ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ. വേണു വി. ഡയസ്നോൺ ഉത്തരവ് ഇറക്കിയിട്ടുണ്ട്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്‌നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞു.പണിമുടക്ക് ദിവസത്തെ ശമ്പളം അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കുറക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ആറ് ഗഡു ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്‌ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ചു സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്‌ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, 12ആം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടറിയേറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്ക് നടത്തുന്ന സംഘടനകൾ ഉന്നയിക്കുന്നത്.

വകുപ്പു മേധാവികളോട് അതത് ദിവസത്തെ ഹാജർനില അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് നേരത്തെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here