തലശ്ശേരി – മാഹി ബൈപാസിൽ നിന്ന് താഴേക്ക് വീണ വിദ്യാർഥി മരിച്ചു.

0
38

തലശ്ശേരി – മാഹി ബൈപാസില്‍ നിന്ന് താഴേക്ക് വീണ വിദ്യ‌‍ാര്‍ഥി മരിച്ചു. ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണ തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ്‌ നിദാൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നിട്ടൂർ ബാലം ഭാഗത്തു വെച്ചായിരുന്നു അന്ത്യം.

നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയിൽ ജോലി ചെയ്യുന്ന നജീബിന്റെ മകനാണ്. സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: നൗഷീൻ. സഹോദരി:നിദ.

തലശ്ശേരി- മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍‍ലൈനായി നിര്‍വഹിച്ചിരുന്നു.ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here