സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ ‘പുഷ്പക വിമാനത്തിന്റെ’ ടൈറ്റിൽ പ്രകാശനം.

0
47

തിരുവനന്തപുരത്തു നടക്കുന്ന സിലബ്രേറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ ഒരു ടൈറ്റിൽ പ്രകാശനം. നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ ‘പുഷ്പകവിമാനം’ എന്നു പേരിട്ടു. ക്രിക്കറ്റ് മത്സരത്തിനിടയിൽ അതിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തത്.
സി സി എൽ. കേരളാ സ്ട്രൈക്കേഴ്സ് ഉടമയും തമിഴ് നടനുമായ രാജ്കുമാർ സേതുപതി, ഇടവേള ബാബു, റിയാസ് ഖാൻ, ബിനീഷ് കൊടിയേരി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.

ചിത്രത്തിൻ്റെ പ്രധാന ശിൽപ്പികളായ സംവിധായകൻ ഉല്ലാസ് കൃഷ്ണാ, നിർമ്മാതാവ് ജോൺ കുടിയാൻമല, നായകൻ സിജു വിൽസൻ, അജ്മൽ ഹസ്സൻ (ആരിഫാ പ്രൊഡക്ഷൻസ് ഡിസ്ട്രിബ്യൂഷൻ ) എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

കണ്ണൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.

ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സിജു വിൽസൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ നമൃത (വേല ഫെയിം) നായികയാകുന്നു.

സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, ലെന, മനോജ് കെ.യു. എന്നിവരും പ്രധാന താരങ്ങളാണ്. സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – രാഹുൽ രാജ്, ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ് – അഭിലാഷ് മോഹൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് നാരായണൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രസാദ് നസ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.

രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിക്കുന്നു
ആരിഫാ പ്രൊഡക്ഷൻസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here