കേന്ദ്ര-സംസ്ഥാന പദ്ധതി;ആലുവയില്‍ പുതിയ മാര്‍ക്കറ്റ് സമുച്ചയത്തിന് ഭരണാനുമതി.

0
44

ലുവ: ആലുവയില്‍ പുതിയ മാർക്കറ്റ് സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചു.

പുതിയ മാർക്കറ്റ് സമുച്ചയത്തിന് മുനിസിപ്പാലിറ്റി തയാറാക്കിയ രൂപരേഖയില്‍ ചില മാറ്റങ്ങള്‍ വരുത്തി സർക്കാർ അംഗീകരിച്ച്‌ 50 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാറിന്റെ അംഗീകാരത്തിന് അയച്ചിരുന്നു.

കേന്ദ്ര സർക്കാർ രൂപരേഖ അംഗീകരിച്ച്‌ കേന്ദ്ര-സംസ്ഥാന പദ്ധതിയായി പുതിയ മാർക്കറ്റ് സമുച്ചയത്തിന് ഭരണാനുമതി നല്‍കി. 50 കോടി രൂപയുടെ പുതിയ മാർക്കറ്റ് സമുച്ചയം പണിയാനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിക്കാണ് അനുമതി ലഭിച്ചതെന്ന് അൻവർ സാദത്ത് എം.എല്‍.എ, നഗരസഭ ചെയർമാൻ എം.ഒ. ജോണ്‍ എന്നിവർ അറിയിച്ചു. ഭരണാനുമതി ലഭിച്ച 50 കോടിയില്‍ 30 കോടി കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്ബത്ത് യോചനയില്‍നിന്നാണ് നല്‍കുന്നത്.

ബാക്കി 20 കോടി രൂപ സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാർ വഹിക്കുന്ന 20 കോടിയില്‍ അഞ്ചുകോടി രൂപ നഗരസഭയുടെ വിഹിതമായി നല്‍കുമെന്ന് സർക്കാറിനെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here