അമ്മക്ക് വേണ്ടി ജീവിച്ച മകൾ; ഒടുവിൽ കുളപ്പുള്ളി ലീലയെ തനിച്ചാക്കി രുഗ്മിണിയമ്മ യാത്രയായി.

0
39

കൊച്ചി: മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോർത്ത് പരവൂറിലെ ചെറിയ പള്ളിയിലുള്ള വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്.

അമ്മ പോയതോടെ ആ വീട്ടിൽ തനിച്ചായിരിക്കുകയാണ് ലീല. പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളായിരുന്നു ഇവർക്ക്. ഒരാള്‍ ജനിച്ച് എട്ടാം ദിവസവും മറ്റൊരാള്‍ പതിമൂന്നാം വയസ്സിലും മരണപ്പെട്ടിരുന്നു. നടി സീമ ജി നായരും ​ഗു​ഗ്മണി അമ്മയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ചു.

“കൊളപ്പുള്ളി ലീലാമ്മയുടെ അമ്മ ഇന്നലെ മരണപെട്ടു.. രാവിലെ ലീലാമ്മായുടെ ഫോൺ ആണ് എനിക്ക് ആദ്യം വന്നത് ..’അമ്മ ‘പോയ കാര്യം വിതുമ്പികൊണ്ടാണ് എന്നോട് പറഞ്ഞത്.. കഴിഞ്ഞ ദിവസം ഒരു ഷൂട്ടിങ് സ്ഥലത്തു വെച്ച് കണ്ടപ്പോളും ലീലാമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നത് അമ്മയെ കുറിച്ച് മാത്രം. ഇത്രയധികം അമ്മയെ പൊന്നുപോലെ നോക്കിയ ഒരാളെ ഞാൻ കണ്ടിട്ടില്ല.. വർക്കുകൾക്ക് പോലുംപോകാൻ പറ്റാതെ ,അമ്മയെ മാത്രം നോക്കി എത്ര ദിവസങ്ങൾ ഇരുന്നിട്ടുണ്ട് ..അമ്മയെ ദൈവത്തെ പോലെ കണ്ട് ,അമ്മക്ക് വേണ്ടി മാത്രം ജീവിച്ച ലീലാമ്മ..ഇതൊക്കെ നേരിട്ടറിവുള്ള കാര്യങ്ങൾ…ഇങ്ങനെ ഒരു മോളേ കിട്ടാൻ ആ അമ്മ പുണ്യം ചെയ്തിട്ടുണ്ടാവണം ….പുണ്യ മാസങ്ങളുടെ തുടക്കത്തിൽ തന്നെ ആ ‘അമ്മക്ക്‌ ഈശ്വരൻ അങ്ങനെ ഒരു അനുഗ്രഹം കൊടുത്തെങ്കിൽ ..അതും ഒരു പുണ്യമായി കരുതാം ..ലീലാമ്മായുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു ..ആദരാഞ്ജലികൾ”, എന്നായിരുന്നു സീമ ജി നായർ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here