ബദാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു പിടി ബദാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. എന്നാൽ പലരും കുതിർത്ത ബദാമിന്റെ തൊലി കളഞ്ഞു കഴിക്കാറാണ് പതിവ്. ബദാം തൊലിയോടെ കഴിക്കുമ്പോൾ അതിന് അനേകം ഗുണങ്ങളുണ്ട്.
നാരുകൾ: ബദാമിന്റെ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയാൻ ഇത് ഉത്തമമാണ്. ഒരു പിടി ബദാമിൽ ഏകദേശം 4-5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായകമാണ്.
ആന്റിഓക്സിഡന്റുകൾ: ബദാം തൊലിയിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
വിറ്റാമിനുകളും ധാതുക്കളും: ഇവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളുമുണ്ട്. ഇത് ശരീരത്തിന് ഊർജ്ജം നൽകാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ബദാമിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ്സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയും കുറക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു: ബദാം തൊലിയിൽ അടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹ രോഗികൾക്ക് വളരെ പ്രയോജനകരമാണ്.
ചർമ്മത്തിനും മുടിക്കും നല്ലത്: ബദാം തൊലിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തെയും മുടിയെയും സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു