രാജ്യം വിട്ട് അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിച്ച് 67 കാരനായി വേഷം മാറിയ 24 കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്നുള്ള യുവാവാണ് വേഷം മാറിയെത്തി ഒടുവില്‍ പിടിയിലായത്.
ഡല്‍ഹി വിമാനത്താവളം ടെര്‍മിനല്‍ 3ല്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ദമ്ബതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് 67 കാരന്‍ യഥാര്‍ത്ഥത്തില്‍ 24കാരനാണെന്ന് തിരിച്ചറിയുന്നത്.
വ്യാജ രേഖകളുമായാണ് ഗുരു സെവാക് സിങ് എന്നയാള്‍ ഭാര്യയുമൊത്ത് വിമാനത്താവളത്തിലെത്തിയത്. രേഖകളില്‍ ഇയാള്‍ക്ക് 67 വയസ്സാണ്. എന്നാല്‍ കണ്ടാല്‍ യുവാവിനെപ്പോലെ തോന്നിപ്പിക്കുന്ന ഇയാളുടെ ശബ്ദത്തിനെയും പ്രായം ബാധിച്ചില്ലെന്ന് കണ്ട് സംശയം തോന്നിയാണ് ഉദ്യോഗസ്ഥര്‍ കൂടുതലായി പരിശോധിക്കുന്നത്. രഷ്‌വീന്ദര്‍ സിങ് സഹോദ എന്നയാളുടെ പേരില്‍ തയ്യാറാക്കിയ വ്യാജ പാസ്‌പോര്‍ട്ടില്‍ 1957 ഫെബ്രുവരി രണ്ടാണ് ജനനതീയതി. എയര്‍ കാനഡ വിമാനത്തില്‍ യാത്രയ്‌ക്കൊരുങ്ങിയാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്.
തലമുടിയും താടിയും നരപ്പിച്ചാണ് ഇയാള്‍ 67 കാരനായി അവതരിച്ചത്. പരിശോധനയില്‍ ഗുരു സെവാകിന്റെ ഫോണില്‍ നിന്ന് മറ്റൊരു പാസ്‌പോര്‍ട്ടിന്റെ സോഫ്റ്റ് കോപ്പി കണ്ടെത്തി. 2000 ജൂണ്‍ 10 ജനനതീയതിയായുള്ള പാസ്‌പോര്‍ട്ടാണ് ഫോണില്‍ നിന്ന് ലഭിച്ചത്. ഇതില്‍ നിന്നാണ് ?ഗുരു സെവാകിന്റെ യഥാര്‍ത്ഥ വിവരം ലഭിച്ചത്. ഇതോടെ ഗുരു സെവാക് തന്റെ യഥാര്‍ത്ഥ പേരും വയസ്സും മറ്റ് വിവരങ്ങളും വെളിപ്പെടുത്തി.
ജഗ്ഗി എന്ന് പേരുള്ള ട്രാവല്‍ ഏജന്റിന്റെയും സഹായത്തോടെയാണ് ഇരുവരും നാട് വിടാന്‍ ഇത്തരമൊരു വേഷം കെട്ടിയത്. അമേരിക്കയിലേക്ക് കടക്കാനുള്ള ആഗ്രഹത്തില്‍ 60 ലക്ഷം രൂപ ജഗ്ഗിക്ക് നല്‍കാമെന്ന് ഇയാള്‍ സമ്മതിച്ചു. കാനഡയിലേക്ക് പറന്ന ശേഷം അവിടെ നിന്ന് അമേരിക്ക അതായിരുന്നു ജഗ്ഗിയുടെ പദ്ധതി. അനധികൃത കുടിയേറ്റക്കാര്‍ കടക്കാന്‍ ശ്രമിക്കുന്ന അനധികൃത പാതയിലൂടെ ഇവരെ കാനഡയില്‍ നിന്ന് അമേരിക്കയിലെത്തിക്കാനായിരുന്നു ശ്രമം. ഗുരു സെവാഗ് ജഗ്ഗിക്ക് ഇതിനോടകം 30 ലക്ഷം കൊടുത്തു. ഇതോടെ ഇയാള്‍ക്കും ഭാര്യയ്ക്കും വ്യാജ പാസ്‌പോര്‍ട്ട് തയ്യാറാക്കി കൊടുക്കുകയുമായിരുന്നു.