മാര്‍കെറ്റ പുറത്ത്‌.

0
48

ണ്ടന്‍: വിമ്ബിള്‍ഡണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്ബ്യന്‍ ചെക്ക്‌ റിപ്പബ്ലിക്കിന്റെ മാര്‍കെറ്റ വോണ്‍ഡ്രോസോവ തോറ്റു പുറത്തായി.

സ്‌പെയിന്റെ ജെസീക ബൗസാസാണു മാര്‍കെറ്റ ഒന്നാം റൗണ്ടില്‍ തന്നെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-4, 6-2.
സ്‌റ്റെഫി ഗ്രാഫിനു ശേഷം ഒന്നാം റൗണ്ടില്‍ പുറത്താകുന്ന ആദ്യ നിലവിലെ ചാമ്ബ്യനാണ്‌ മാര്‍കെറ്റ. 1993 ലാണു വനിതാ ഇതിഹാസമായ സ്‌റ്റെഫി ഗ്രാഫ്‌ ഒന്നാം റൗണ്ടില്‍ തോറ്റത്‌. വിമ്ബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ സീഡില്ലാ താരമെന്ന നേട്ടം കഴിഞ്ഞ വര്‍ഷമാണു മാര്‍കെറ്റ സ്വന്തമാക്കിയത്‌. ലോക 83-ാം റാങ്കുകാരിയാണ്‌ ജെസീക്ക.
റൊമാനിയയുടെ അന ബോഗ്‌ദാനോ സ്‌പെയിന്റെ തന്നെ ക്രിസ്‌റ്റീന ബുസ്‌കായോ അടുത്ത റൗണ്ടില്‍ എതിരാളിയാകും. മുന്‍ ചാമ്ബ്യന്‍ കസഖ്‌സ്ഥാന്റെ യെലേന റൈബാകിന രണ്ടാം റൗണ്ടില്‍ കടന്നു. റൊമാനിയയുടെ ക്വാളിഫയര്‍ എലേന ഗബ്രിയേല റൂസിനെയാണു റൈബാകിന തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-3, 6-1. മത്സരം കഷ്‌ടിച്ച്‌ ഒരു മണിക്കൂര്‍ 11 മിനിറ്റ്‌ നീണ്ടു.
2022 ലെ വിമ്ബിള്‍ഡണ്‍ ചാമ്ബ്യനാണ്‌ റൈബാകിന. അസുഖവും കായിക ക്ഷമതാ പ്രശ്‌നങ്ങളെയും അതിജീവിച്ചാണു റൈബാകിന മുന്നേറിയത്‌. അഞ്ചാം സീഡ്‌ ജെസീക പെഗുലയും മുന്നേറി. യു.എസിന്റെ തന്നെ ആഷ്‌ലിന്‍ ക്രൂഗറിനെയാണു പെഗുല തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-2, 6-0.
കഴിഞ്ഞ വര്‍ഷത്തെ ഓള്‍ ഇം?ണ്ട്‌ ക്ലബ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച താരമാണു പെഗുല. പുരുഷ സിംഗിള്‍സില്‍നിന്നു വെറ്ററന്‍ താരം ആന്‍ഡി മുറേ പിന്മാറി.
കായിക ക്ഷമത പൂര്‍ണമായും കൈവരിക്കാത്തതിനാലാണു 37 വയസുകാരനായ മുറേ പിന്മാറിയത്‌. ഡബിള്‍സില്‍ സഹോദരന്‍ ജാമിക്കൊപ്പം കളിക്കുമെന്നും ആന്‍ഡി മുറേ വ്യക്‌തമാക്കി.
ചെക്കിന്റെ തോമസ്‌ മാചാകിനെയാണ്‌ ആന്‍ഡി മുറേ ഒന്നാം റൗണ്ടില്‍ നേരിടേണ്ടിയിരുന്നത്‌്. 2013, 2016 സീസണുകളിലെ വിമ്ബിള്‍ഡണ്‍ ജേതാവാണ്‌ ആന്‍ഡി മുറേ. പാരീസ്‌ ഒളിമ്ബിക്‌സിനു ശേഷം വിരമിക്കാനുള്ള ഒരുക്കത്തിലാണു താരം.

LEAVE A REPLY

Please enter your comment!
Please enter your name here