സംസ്ഥാനത്ത് വീണ്ടും 49,000 കടന്ന് സ്വർണവില.

0
70

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവൻ 80 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 49000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49080 രൂപയാണ്.

അന്താരാഷ്ട്ര സ്വർണവില ഏകദേശം 2171 ഡോളറിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6135 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വില 5110 രൂപയാണ്.

മാർച്ച് 21 ന് സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില പിന്നീട് ഇടിയുകയായിരുന്നു. 520 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്.

LEAVE A REPLY

Please enter your comment!
Please enter your name here