ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പി മാര്‍ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് അനുമതിയില്ല. വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസാണ് അനുമതി നിഷേധിച്ചത്.
മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിയെക്കൊണ്ട് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കായിരുന്നു പരിപാടി. പ്രതിഷേധമാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നും എന്നാല്‍ മൂന്ന് നേതാക്കല്‍ക്ക് രാഷ്ട്രപതിയെ സന്ദര്‍ശിക്കാമെന്നും പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.
രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയിരുന്നു..കേരളത്തില്‍ നിന്ന് ശശി തരൂര്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നേല്‍ സുരേഷ്, ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയത്