മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ താമസിക്കുന്ന വീടിന് തീപിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട സ്വദേശി ഷെറിന്‍ ജാക്സണ്‍ (33) ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം സിഡ്‌നിക്ക് അടുത്ത ഡുബ്ബോയില്‍ താമസിച്ചുവരികയായിരുന്നു.മാര്‍ച്ച് 21നാണ് അപകടമുണ്ടായത്. സംഭവ സമയത്ത് ഷെറിന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജാക്‌സണ്‍ ജോലിക്ക് പോയ സമയത്താണ് വീടിന് തീപിടിച്ചത്. ഓസ്ട്രേലിയയിലെ റ്റെക്സ്റ്റയില്‍ എന്‍ജിനീയറായ ഇദ്ദേഹം പത്തനംതിട്ട കൈപ്പട്ടുര്‍ സ്വദേശിയാണ്.
ഗുരുതരാവസ്ഥയില്‍ ഡുബ്ബോ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. അഗ്നിബാധയുടെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.