കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഐ സി എം ആർ-എൻ ഐ ആർ ടിയിലേക്ക് താത്കാലിക നിയമനം.

0
79

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഐ സി എം ആർ-എൻ ഐ ആർ ടിയിലേക്ക് താത്കാലിക നിയമനം. പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ്, പ്രോജക്ട് കണ്‍സള്‍ട്ടന്റ്, പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിങ്ങനെയുള്ള ഒഴിവുകളിലേക്കാണ് നിയമനം. ആകെ 25 ഒഴിവുകളാണുള്ളത്. ഏപ്രില്‍ 15 വരെയാണ് അപേക്ഷിക്കാൻ അവസരം. ഒഴിവുകൾ, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി അറിയാം.

പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് I (മെഡിക്കൽ) -2 ഒഴിവുകളാണ് ഉള്ളത്. എംബിബിഎസ് ആണ് അടസ്ഥാന യോഗ്യത. 35 വയസാണ് ഉയർന്ന പ്രായപരിധി. തമിഴ്നാട്ടിലായിരിക്കും നിയമനം. ശമ്പളം-67,000 രൂപ.

പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഡാറ്റാ മാനേജർ )-1 .

യോഗ്യത-കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്‌നോളജി/ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിഇ/ ബി.ടെക്, ഒപ്പം രണ്ട് വർഷത്തെ പ്രവർത്തിപരിചയം. 45 വയസാണ് ഉയർന്ന പ്രായപരിധി. 57,660 രൂപയാണ് ശമ്പളം.

പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് III (സീനിയർ ടെക്നിക്കൽ) -1.

യോഗ്യത- ലൈഫ് സയൻസസ്/ക്ലിനിക്കൽ, പാരാക്ലിനിക്കൽ സയൻസസിൽ മൂന്ന് വർഷത്തെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. ഉയർന്ന പ്രായപരിധി 35 വയസ്. ശമ്പളം- 28,000 രൂപ,എച്ച്ആർഎ, കൂടാതെ ഫീൽഡ് വർക്കിന് ദിവസ വേതനവും ലഭിക്കും.

പ്രോജക്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ III (മെഡിക്കൽ സോഷ്യൽ വർക്കർ)-1.

സോഷ്യൽ സയൻസ്/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ മെഡിക്കൽ സോഷ്യോളജി/ സൈക്കോളജി/ നരവംശശാസ്ത്രം എന്നിവയിൽ മൂന്ന് വർഷത്തെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. 35 വയസാണ് ഉയർന്ന പ്രായപരിധി.ശമ്പളം- 28,000 രൂപ,എച്ച്ആർഎ, കൂടാതെ ഫീൽഡ് വർക്കിന് ദിവസ വേതനവും ലഭിക്കും.

സീനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് III (ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ)-1-

ലൈഫ് സയൻസസ്/ക്ലിനിക്കൽ, പാരാക്ലിനിക്കൽ സയൻസസിൽ മൂന്ന് വർഷത്തെ ബിരുദംഅല്ലെങ്കിൽ ബിരുദാനന്തര ബിരുദം .ശമ്പളം- 28,000 രൂപ,എച്ച്ആർഎ, കൂടാതെ ഫീൽഡ് വർക്കിന് ദിവസ വേതനവും ലഭിക്കും.

പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് II (ലബോറട്ടറി ടെക്നീഷ്യൻ) -1.

സയൻസ് വിഷയമെടുത്ത് പ്ലസ്ടി പാസായിരിക്കണം. ഒപ്പം എംഎൽടി/ഡിഎംഎൽടി ഡിപ്ലോമ കൂടാതെ മേഖലയിൽ അഞ്ച് വർഷത്തെ പരിചയം പ്രസക്തമായ .

പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് II (എക്സ്റേ ടെക്നീഷ്യൻ) -3-

പ്ലസ്ടു സയൻസ്, റേഡിയോളജി/റേഡിയോഗ്രഫി/ ഇമേജ് ടെക്‌നോളജി എന്നിവയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.

പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് I (ഹെൽത്ത് അസിസ്റ്റന്റ്) – 10.

പത്താം ക്ലാസ്, എംഎൽടി/ഡിഎംഎൽടി/നഴ്സിംഗ്/പാരാ ക്ലിനിക്കൽ ഹെൽത്ത് അസിസ്റ്റൻ്റ്, ബയോമെഡിക്കൽ എന്നിവയിൽ ഡിപ്ലോമ കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

പ്രോജക്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-3-

ശമ്പളം 18,000, സീനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് -2- ശമ്പളം 17,000 എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക്

https://www.nirt.res.in/pdf/2023/advt/DLSS_TN%20Advert..pdf

LEAVE A REPLY

Please enter your comment!
Please enter your name here