ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നൂബിന്‍ ജോണി വിവാഹിതനായി. മുന്‍പ് വിവാഹത്തെ കുറിച്ച് നടന്‍ പറഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ നൂബിന്‍ തന്റെ പ്രിയതമയുമായി ഒരുമിച്ച വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഡോക്ടറായ ജോസഫൈനാണ് വധു. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ നൂബിന്റെ നാട്ടില്‍ വച്ചാണ് വിവാഹം നടത്തിയത്. ജസ്റ്റ് മ്യാരീഡ് എന്ന് പറഞ്ഞ് വിവാഹത്തിന്റെ ചിത്രങ്ങള്‍ നടന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
കുടുംബവിളക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് നൂബിന്‍ ശ്രദ്ധേയനാവുന്നത്. സീരിയലിന്റെ തുടക്കം മുതല്‍ പ്രതീഷ് എന്ന നായക വേഷം നൂബിന്‍ ചെയ്ത് വരുന്നു. ഇതിനിടയിലാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും നൂബിന്‍ വെളിപ്പെടുത്തിയത്. വളരെ കാലം മുന്‍പേ ഇഷ്ടത്തിലായ നൂബിനും ജോസഫൈനും ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.