ലണ്ടന്‍: ബ്രിട്ടനില്‍ അപൂര്‍വ നടപടിയുമായി പ്രധാനമന്ത്രി മത്സരാര്‍ത്ഥി റിഷി സുനാക്. ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനാക് ലണ്ടനില്‍ ഗോ പൂജ ചെയ്തിരിക്കുകയാണ്. ഭാര്യ അക്ഷത മൂര്‍ത്തിയെയും ഒപ്പം കൂട്ടിയാണ് ഈ പൂജ നടത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇത് ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് പേര്‍ റിഷി സുനാകിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പിന്തുടരുന്നയാളാണ് റിഷി സുനാക്കെന്നും നമുക്ക് അഭിമാനിക്കാമെന്നും സുമിത് അറോറ എന്ന യൂസര്‍ കുറിച്ചു.
അതേസമയം ബ്രിട്ടനില്‍ ഇന്ത്യന്‍ വിഭാഗത്തിന് അത്യാവശ്യം നല്ല സ്വാധീനമുണ്ട്. അമേരിക്കയിലെ പോലെ തന്നെയാണിത്. റിഷി സുനാക്കിന്റെ പോപ്പുലര്‍ ഇമേജ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിച്ചേക്കും. പശുവിനെ സുനാകും ഭാര്യ അക്ഷതയും ചേര്‍ന്ന് പൂജിക്കുന്നതും അതിന് ശേഷി ആരതി പൂജ നടത്തുന്നതും കാണാം.
പശുവിന്റെ ശരീരത്തില്‍ കളഭം ചാര്‍ത്തിയിട്ടുമുണ്ട്. ഹിന്ദു വോട്ടുകളെ സ്വാധീനിക്കാന്‍ തന്ത്രപരമായ നീക്കം കൂടിയാണ് റിഷി നടത്തുന്നത്. എതിരാളിയായ ലിസ് ട്രസ് മുന്നിലെത്തിയ സാഹചര്യത്തില്‍ പുതിയ തന്ത്രങ്ങളാണ് സുനാക് പുറത്തെടുക്കുന്നത്. നേരത്തെ പ്രസംഗത്തില്‍ ലിസ് ട്രസ്സിനെ മറികടന്ന് സുനാക് മുന്നിലെത്തിയിരുന്നു.