വാഷിംഗ്ടൺ; ടെക്‌സാസില്‍ ഇന്ത്യന്‍ സ്ത്രീകളെ വംശീയാക്രമണം നടത്തിയ മെക്‌സിന്‍ അമേരിക്കന്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്മറാൾഡ അപ്‌ടൺ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ടെക്സാസിലെ ഡള്ളാസിൽ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്ത്രീകളെ ഇവർ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യക്കാരെ തനിക്ക് ഇഷ്ടമല്ലെന്നാണ് സ്ത്രീ ആരോപിക്കുന്നത്. മികച്ച ജീവിത്തതിന് വേണ്ടിയാണ് ഇന്ത്യക്കാർ അമേരിക്കൽ വരുന്നത്. ഇന്ത്യയിൽ അവർക്ക് നല്ല ജീവിതമല്ല ലഭിക്കുന്നത്, അവർ പറഞ്ഞു. സംഭവങ്ങൾ യുവതി മൊബൈലിൽ റെക്കോഡ് ചെയ്യുകയും ചെയ്തു.
ഒരു റെസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് യുവതികളെ ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടയിൽ ഇന്ത്യൻ-അമേരിക്കൻ യുവതികളിൽ ഒരാൾ പോലീസിനെ ബന്ധപ്പെടുകയായായിരുന്നു. തുടർന്ന് പോലീസ് എത്തി വനിതയെ കസ്റ്റഡയിൽ എടുത്തു. കഴിഞ്ഞ 29 വർഷമായി അമേരിക്കയിൽ കഴിയുന്നതെന്നും ഇതിനിടയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവം നേരിടുന്നതെന്നും അക്രമണത്തിന് ഇരയായ സ്ത്രീകളിൽ ഒരാൾ പറഞ്ഞു.