അരുണ്‍ ചന്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഗഗനചാരി’. ഇപ്പോഴിതാ ‘ഗഗനചാരി’ മലയാളിപ്രേക്ഷകര്‍ക്ക് ഒരു നവാനുഭവമാവുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഡിസ്ടോപ്പിയന്‍ പശ്ചാത്തലത്തില്‍ 2043ലെ കേരളത്തില്‍ നടക്കുന്ന കഥയായാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘പോര്‍ട്ടല്‍’ ‘ഡാര്‍ക്ക് മാറ്റര്‍’, ‘എലിയന്‍’ തുടങ്ങിയ ആശയങ്ങള്‍ ട്രെയിലറില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളില്‍ ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരക്കാര്‍, ഗണേഷ് കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ എത്തുന്നതും ചിത്രത്തിന്റെ രസകരമായ സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. പല വിഎഫ്എക്സ് ഷോട്ടുകളും ട്രെയിലറിന്റെ ഭാഗമായിട്ടുണ്ട്. മോക്യുമെന്ററി ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണു സൂചന.
പല അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും പുരസ്കാരങ്ങള്‍ നേടാന്‍ ‘ഗഗനചാരി’യ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോപ്പൻഹേഗനിൽ വെച്ചു നടന്ന ആർട്ട് ബ്ലോക്ക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ‘ഗഗനചാരി’ സ്വന്തമാക്കിയിരുന്നു. സില്‍ക്ക് റോഡ് അവാര്‍ഡും മികച്ച സയന്‍സ് ഫിക്ഷന്‍ ഫീച്ചര്‍ ഫിലിമിനും മികച്ച നിര്‍മ്മാതാവിനുമുള്ള അവാര്‍ഡുകളും ‘ഗഗനചാരി’ നേടിയിരുന്നു. ഇറ്റലിയിലെ വെസൂവിയസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം അവസാന റൗണ്ടിൽ എത്തിയിരുന്നു. കൂടാതെ ചിക്കാഗോയിലെ ഫാന്റസി/സയൻസ് ഫിക്ഷൻ, സ്‌ക്രീൻപ്ലേ ഫെസ്റ്റിവൽ, അമേരിക്കൻ ഗോൾഡൻ പിക്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്കിലെ ഫിലിംസ്‌ക്യൂ സിനി ഫെസ്റ്റ് തുടങ്ങിയ ചലച്ചിത്രമേളകളിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെത്തിരുന്നു.