സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശനമായി ​ പൂര്‍ണ്ണ നിയന്ത്രണം

0
71

തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത്​ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്​ ഡി.ഐ.ജി സഞ്​ജയ്​ കുമാര്‍ ഗുരുദിൻ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന്​ അദ്ദേഹം നിര്‍ദേശിച്ചു. മതിയായ കാരണം അറിയിച്ചാല്‍ മാത്രമേ യാത്ര അനുവദിക്കു.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കു. നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന്​ പരിശോധിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ ജോലിസ്ഥലത്ത്​ എത്താന്‍ അനുവദിക്കും. ഇവര്‍ ഐ.ഡി കാര്‍ഡ്​ കരുതരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സംസ്ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കാല്‍ ലക്ഷം കടന്നിരുന്നു. കഴിഞ്ഞ ദിവസം 26,995 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 28 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുകയും ചെയ്​തിരുന്നു.

കോവിഡ്​ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയന്ത്രണങ്ങളോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ശനിയും, ഞായറും പൊ​തു​ അ​വ​ധി​യാ​യി​രി​ക്കും
  • അ​വ​ശ്യ സ​ര്‍വി​സു​ക​ള്‍ക്ക്​ മാത്രം അനുമതി.
  • ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ ക​ട​ക​ള്‍, പ​ല​ച​ര​ക്ക്, പ​ഴം-​പ​ച്ച​ക്ക​റി ക​ട​ക​ള്‍, പാ​ല്‍ ബൂ​ത്തു​ക​ള്‍, മീ​ന്‍ തു​ട​ങ്ങി അ​വ​ശ്യ​സാ​ധ​ന​ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കാം. ഹോം ​ഡെ​ലി​വ​റി​ക്കും അ​നു​മ​തി​യു​ണ്ട്.
  • ഹോ​ട്ട​ലു​ക​ള്‍, റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍ തു​റ​ക്കാ​ം. പാ​ഴ്‌​സ​ല്‍ സ​ര്‍വി​സും ഹോം ​ഡെ​ലി​വ​റി​യും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.
  • ദീ​ര്‍​ഘ​ദൂ​ര സ​ര്‍വി​സു​ക​ള്‍​ക്കും ട്രെ​യി​നു​ക​ള്‍​ക്കും സ​ര്‍വി​സ് ന​ട​ത്താം.
  • വി​മാ​ന സ​ര്‍വി​സു​ക​ള്‍ക്കും വി​ല​ക്കി​ല്ല.
  • പൊ​തു​ഗ​താ​ഗ​ത ച​ര​ക്കു​നീ​ക്ക​ വാ​ഹ​ന​ങ്ങ​ള്‍ക്കും സ​ര്‍വി​സ് ന​ട​ത്താം.
  • സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ക്കും ടാ​ക്‌​സി​ക​ള്‍ക്കും ത​ട​സ്സ​മി​ല്ല, യാ​ത്രാ​രേ​ഖ​ക​ള്‍ ക​രു​ത​ണം.
  • വി​വാ​ഹ​ങ്ങ​ള്‍, പാ​ലു​കാ​ച്ച​ല്‍ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ള്‍​ക്ക് കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യണം. പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കണം.
  • കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന കേ​ന്ദ്ര- സം​സ്ഥാ​ന ഓ​ഫി​സു​ക​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും പ്ര​വ​ര്‍ത്തി​ക്ക​ണം.
  • കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍, കമ്പനികൾ, സം​ഘ​ട​ന​ക​ള്‍, അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ക്ക്​ അനുമതി. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്​ ധ​രി​ച്ചി​രി​ക്ക​ണം.
  • ടെ​ലികോം, ഇ​ന്‍​റ​ര്‍നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ള്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും നി​യ​ന്ത്ര​ണ​മി​ല്ല. ഐ.​ടി മേ​ഖ​ല​യി​ല്‍ അ​ത്യാ​വ​ശ്യ​​ ജീ​വ​ന​ക്കാ​ര്‍ക്ക്​ മാ​ത്രം ഓ​ഫി​സി​ല്‍ വരാം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here