കോവിഡ് 19 ; ഇന്ത്യന്‍ ജനതക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഫ്രഞ്ച്​ പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍.

0
62
PARIS, FRANCE - SEPTEMBER 03: French President Emmanuel Macron waves to the media prior to his meeting with Congolese President Denis Sassou Nguesso at the Elysee Presidential Palace on September 03, 2019 in Paris, France. Denis Sassou Nguesso is on an official visit to Paris. (Photo by Chesnot/Getty Images)

പാരീസ്​: ഇന്ത്യയിൽ രണ്ടാം തരംഗ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്ക്​ എന്ത്​ സഹായവും നല്‍കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച്‌ ​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവല്‍ മാക്രോണ്‍. ട്വിറ്ററിലൂടെയാണ്​ ​ഇന്ത്യന്‍ ജനതക്കൊപ്പമാണെന്ന്​ മാക്രോണ്‍ വ്യക്തമാക്കിയത് .

“ഇന്ത്യയുടെ കോവിഡിനെതിരായുള്ള പോരാട്ടത്തിന്​ എല്ലാ സഹായവും നല്‍കും. പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ പോരാട്ടത്തില്‍ ഫ്രാന്‍സ്​ നിങ്ങളോടൊപ്പമുണ്ടാക്കും. എന്ത്​ സഹായത്തിനും ഞങ്ങള്‍ തയാറാണ്​ -ഇമ്മാനുവേൽ മാ​ക്രോണ്‍ ട്വീറ്റില്‍ കുറിച്ചു . ഫ്രഞ്ച്​ അംബാസിഡര്‍ ഇമ്മാനുവേൽ ലെനിനാണ്​ മാക്രോണിന്‍റെ പ്രസ്​താവന ട്വീറ്റ്​ ചെയ്​തത്​.

അതെ സമയം ചൈനയും ഇന്ത്യക്ക്​ സഹായം വാഗ്​ദാനം ചെയ്​ത്​ രംഗത്തെത്തിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഓക്​സിജന്​ രാജ്യത്ത്​ വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. ഓക്​സിജന്‍ ലഭിക്കാതെ നിരവധി പേരാണ്​ രാജ്യത്ത്​ മരിച്ച്‌ വീഴുന്നത് . പ്രതിദിനം മൂന്ന് ലക്ഷത്തിലധികo കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here