ധാരാളം ഇലകളോടെ കറിവേപ്പില മരം വളർത്തിയെടുക്കാം

0
63

എല്ലാ വീടുകളിലും വളരെ സുലഭമായി കാണുന്ന മാരമാണ് കറിവേപ്പിലയുടേത്. വീട്ടിലെ ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ പലർക്കും ഏറെ ഇഷ്ടമാണ്. മായമൊന്നുമില്ലാത്ത നല്ല ഇലകൾ ഉള്ള കറിവേപ്പില കാണാൻ തന്നെ ഒരു ഭംഗിയാണ്.

കറികൾക്ക് നല്ല മണവും രുചിയും നൽകുന്ന കറിവേപ്പില ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ്. പക്ഷെ കറിവേപ്പിലയുടെ ഇലകളിൽ പുഴു കയറി നശിച്ച് പോകുന്നത് സ്ഥിരം കാഴ്ചയാണ്. കറിവേപ്പിലയുടെ ഇലകളിൽ കറുത്ത പുള്ളികൾ വരികയും പിന്നീട് ഇല മുഴുവൻ കൊഴിഞ്ഞ് പോകുന്നതുമാണ് പലപ്പോഴും പതിവ് രീതി.കീടനാശിനികളൊന്നും അടിക്കാതെ കറിവേപ്പിലയിൽ കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുന്നത് ഇത് നന്നായി വളർത്തിയെടുക്കാൻ സാധിക്കും.

കറിവേപ്പില ഇലകളായി നുള്ളി എടുക്കാതെ മുകൾ ഭാഗത്ത് നിന്ന് കത്രിക ഉപയോഗിച്ച് മുറിച്ച് എടുക്കുന്നതാണ് എപ്പോഴും നല്ലത്. കറിവേപ്പില എളുപ്പത്തിൽ വളരാൻ ഇത് സഹായിക്കും. വളത്തിനായി ചായപ്പൊടിയുടെ ചണ്ടിയും, മുട്ട തോടുമൊക്കെ ഉപയോഗിക്കാവുന്നതാണ്. കറിവേപ്പില നന്നായി വളർത്തിയെടുക്കാൻ രണ്ട് തുള്ളി വിനാഗിരി കൊണ്ടൊരു കൂട്ടുണ്ട്.

വിനാഗിരി

പൊതുവെ അടുക്കളയിൽ വ്യത്തിയാക്കാനും അതുപോലെ മറ്റ് ആവശ്യങ്ങൾക്കും വിനാഗിരി ഉപയോഗിക്കാം. പച്ചക്കറികളും ഇറച്ചിയുമൊക്കെ കഴുകാൻ വിനാഗിരി ഉപയോഗിക്കാറുണ്ട്. അതുപോലെ കറിവേപ്പില വളർത്താനും വിനാഗിരി രണ്ട് തുള്ളി ഉപയോഗിക്കാവുന്നാതണ്.

കഞ്ഞിവെള്ളം

വെറുതെ വീട്ടിൽ ഒഴിച്ച് കളയുന്ന കഞ്ഞിവെള്ളം ആളെരു സൂപ്പറാണെന്ന കാര്യം ആർക്കുമറിയില്ല എന്നതാണ് യാഥാർത്ഥ്യം. ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കുമൊക്കെ കഞ്ഞിവെള്ളം വളരെ നല്ലതാണ്. മുടി വളർത്തിയെടുക്കാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് പോലെ കറിവേപ്പില വളർത്തിയെടുക്കാനും കഞ്ഞിവെള്ളം സഹായിക്കും.

എങ്ങനെ തയാറാക്കാം

ആദ്യം തന്നെ കറിവേപ്പിലയുടെ മുകൾ ഭാഗം മുറിച്ച് കൊടുക്കണം. ഇലകൾ മാത്രം അതിൽ നിന്ന് പറിച്ചെടുക്കാതിരിക്കാനും ശ്രദ്ധിക്കണം. 1 ലിറ്റർ പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് രണ്ട് തുള്ളി വിനാഗിരിയും കുറച്ച് ചാരവും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇനി ഇത് നന്നായി ഇലകളിലും മരത്തിൻ്റെ ചുവട്ടിലും തളിച്ച് കൊടുക്കണം. മാസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് കറിവേപ്പില തഴച്ച് വളരാൻ ഏറെ സഹായിക്കും. മാത്രമല്ല മരത്തിൻ്റെ ചുവട്ടിൽ നല്ല രീതിയിൽ കരിയിലകളിട്ട് മൂട്ടി കൊടുക്കുന്നതും നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here