പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ വരുന്നു,

0
65

സംസ്ഥാന പോലീസ് വകുപ്പിലേക്കുള്ള പോലീസ് കോൺസ്റ്റബിൾ തസ്തിക (537/2022) യുടെ കായികക്ഷമതാ പരീക്ഷയുടെ തീയതിയായി. എറണാകുളം (കെഎപി 1), ഇടുക്കി (കെഎപി 5) എന്നീ ബറ്റാലിയനുകളിലേക്കുള്ള കായികക്ഷമതാ പരീക്ഷ ഈ മാസം ആറിനും തിരുവനന്തപുരം (എസ്എപി) ബറ്റാലിയനിലേക്കുള്ള കായികക്ഷമതാ പരീക്ഷ ഈ മാസം ഒൻപതിനും ആരംഭിക്കുമെന്ന് പിഎസ്സി അറിയിച്ചു. പിഎസ്സി നടത്തിയ എഴുത്തു പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് കായികക്ഷമതാ പരീക്ഷ നടക്കുക. തീയതികൾ വിശദമായി ചുവടെ.

എറണാകുളം (കെഎപി 1)

ഫെബ്രുവരി ആറ്, ഏഴ്, എട്ട്, ഒൻപത്, 12,13 തീയതികളിൽ എറണാകുളം ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ട്, കോതമംഗലം, മാ‍ർ ബേസിൽ ഹയ‍ർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ചു ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടക്കും.

ഇടുക്കി (കെഎപി 5)

ഫെബ്രുവരി എട്ട്, ഒൻപത്, 12, 13, 14, തീയതികളിൽ ഇടുക്കി ജില്ലയിൽ മേരികുളം സെൻ്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ട്, കാൽവരി മൗണ്ട് കാൽവരി എച്ച്എസ് ഗ്രൗണ്ട് എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ ഫെബ്രുവരി ആറ്, ഏഴ്, എട്ട്, ഒൻപത്, 12 തീയതികളിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, ഗവ. കോളേജ് നാട്ടകം എന്നിവിടങ്ങളിലും വെച്ചു രാവിലെ 5:30 മുതൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടക്കും. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർ അന്നേ ദിവസം തന്നെ പ്രമാണപരിശോധനയ്ക്കായി പിഎസ്സി ഇടുക്കി/കോട്ടയം ജില്ലാ ഓഫീസുകളിൽ ഹാജരാകണം.

തിരുവനന്തപുരം (എസ്എപി)

ഫെബ്രുവരി ഒൻപത് മുതൽ 27 വരെ രാവിലെ അഞ്ചുമണിക്ക് തിരുവനന്തപുരം ജില്ലയിൽ കേശവദാസപുരം എംജി കോളേജ്, വെള്ളായണി ഗവ. കാർഷിക കോളേജ്, പേരൂർക്കട എസ്എപി ഗ്രൗണ്ട് എന്നിവിടങ്ങളിലും കൊല്ലം ജില്ലയിൽ കൊല്ലം എസ്എൻ കോളേജ്, കൊട്ടിയം എംഎം ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം, ചേ‍‍ർത്തല മായിത്തറ സെൻ്റ്. മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, നാട്ടകം ഗവ. കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും വെച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടക്കും.

ഉദ്യോഗാ‍‍ർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ സ‍ർട്ടിഫിക്കറ്റുകൾ, സർക്കാ‍ർ സർവീസിലെ അസിസ്റ്റൻ്റ് സർജൻ/ജൂനിയർ കൺസൾട്ടൻ്റ് റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അസ്സലും സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാക്കണം.

കായികക്ഷമതാ പരീക്ഷ ഇങ്ങനെ

ശാരീരിക അളവെടുപ്പ്
ഉയരം: കുറഞ്ഞത് 168 സെ.മീ
നെഞ്ചളവ്: കുറഞ്ഞത് 81 സെ.മീ, അഞ്ച് സെ.മീ വികാസം

കായികക്ഷമതാ പരീക്ഷ
ആകെയുള്ള എട്ട് ഇനങ്ങളിൽ അഞ്ചെണ്ണം വിജയിക്കണം.

100 മീറ്റർ ഓട്ടം 14 സെക്കൻഡ്
ഹൈ ജംപ് 132.20 സെ.മീ
ലോങ് ജംപ് 457.20 സെ.മീ
ഷോട്ട് പുട്ട് (7264 ഗ്രാം) 609.60 സെ.മീ
ക്രിക്കറ്റ് ബോൾ ത്രോ 6096 സെ.മീ
റോപ്പ് ക്ലൈംബിങ് (കൈകൾ മാത്രം ഉപയോഗിച്ച്) 365.80 സെ.മീ
പുള്ളപ്പ്, ചിന്നിങ് 8 എണ്ണം
1500 മീറ്റർ ഓട്ടം 5 മിനിറ്റും 44 സെക്കൻഡും

LEAVE A REPLY

Please enter your comment!
Please enter your name here