വൻ ഡിസ്കൗണ്ട് മേള; ഫ്‌ളിപ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആദായ വിൽപ്പന 20 മുതൽ.

0
48

ഫ്‌ളിപ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആദായ വിൽപ്പന ജൂലൈ 20 മുതൽ ആരംഭിക്കും. ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആമസോണിന്റെ പ്രൈംഡേ സെയിൽ ആരംഭിക്കുന്ന അതേ ദിവസം തന്നെയാണ് ഫ്‌ളിപ്കാർട്ട് ​ഗോട്ട് സെയിൽ ആരംഭിക്കുന്നത്. ജൂലൈ 25 വരെ ​ഗോട്ട് സെയിൽ നീണ്ടു നിൽക്കും. ആമസോണിന്റെ പ്രൈംഡേ സെയിൽ 21ന് അവസാനിക്കും.

ഐഫോൺ 15, ഗ്യാലക്‌സി എസ്23, നതിങ് ഫോൺ 2എ തുടങ്ങിയവ ഉൾപ്പെടെയുള്ള ഫോണുകൾക്ക് വില കുറവ് ഉണ്ടാകും. ഫ്‌ളിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ജൂലൈ 19 മുതൽ ഓഫറുകൾ ലഭ്യമായി തുടങ്ങും. വൻ വിലക്കുറവിന് പുറമേ ബാങ്ക് കാർഡുകൾ ഉപയോ​ഗിക്കുന്നവർക്കും വൻ കിഴിവാണ് ലഭിക്കുക. ഫ്‌ളിപ്കാർട്ട് അക്‌സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 20ന് ആരംഭിക്കുന്ന ആമസോൺ പ്രൈംഡേ വിൽപ്പനയിൽ പ്രൈം അംഗങ്ങൾക്ക് സ്മാർട്ട് ഫോണിലും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൻ വിലക്കിഴിവ് പ്രതീക്ഷിക്കാം. ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ വിൽപന ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here