ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ പരിതിയിൽ വരുന്ന ഉപഭോക്തൃ അക്കൗണ്ട്, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗ് എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ് അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ റിസർവ് ബാങ്ക് വിലക്കി.
സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ബാഹ്യ ഓഡിറ്റർമാരുടെ കംപ്ലയിൻസ് വാലിഡേഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിയാണ് നടപടി. നിരന്തരമായ വ്യവസ്ഥാ ലംഘനവും മെറ്റീരിയൽ സൂപ്രവൈസറി പ്രശ്നങ്ങളും കണക്കിലെടുത്താണ് വിലക്ക്. തുടർന്നുള്ള മേൽനോട്ട നടപടികൾ ആവശ്യമാണെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.ഫെബ്രുവരി 29 ന് ശേഷം വാലറ്റുകളും ഫാസ്‌ടാഗുകളും പോലുള്ളവ ഇനി സാധ്യമല്ല.
ക്രെഡിറ്റ് ഇടപാടുകൾ അല്ലെങ്കിൽ ടോപ്പ്-അപ്പുകൾ അനുവദിക്കുന്നതിൽ നിന്നും പേടിഎമ്മിന് വിലക്കുണ്ട്. പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ ബുധനാഴ്ചയാണ് റിസർവ് ബാങ്ക് നടപടി എടുത്തത്.
നിലവിൽ Paytm ഉപയോഗിക്കുന്നവർ
നിലവിൽ പേടിഎം ഉപയോഗിക്കുന്നവരെ ഇത് ഗുരുതരമായി ബാധിച്ചേക്കില്ല. പുതിയ ഉപഭോക്താക്കൾക്ക് പേടിഎമ്മിൽ അക്കൗണ്ട് തുറക്കാനോ രജിസ്റ്റർ ചെയ്യാനോ ആകില്ല. അതായത് പുതിയതായി ആർക്കും പേടിഎമ്മിൽ ചേരാൻ സാധിക്കില്ല.
നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ഫെബ്രുവരി 29 ന് ശേഷം പണം അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ പരിമിതിയുണ്ടാകും. അതായത്, എല്ലാവിധ ഓൺലൈൻ പേയ്മെന്റുകളും ലഭ്യമാകില്ലെന്ന് ചുരുക്കം.