കിസാൻസഭ: അശോക് ധാവ്‌ളെ പ്രസിഡന്റ് വിജു കൃഷ്ണൻ ജനറൽ സെക്രട്ടറി ‌ ‌

0
91

‌തൃശൂർ> കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധാവ്‌ളെയേയും  ജനറല്‍ സെക്രട്ടറിയായി  വിജു കൃഷ്ണനേയും തെരഞ്ഞെടുത്തു. തൃശൂരിൽ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.

കേരളത്തിൽനിന്ന് സെൻട്രൽ കൗൺസിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇ പി ജയരാജൻ, എം വിജയകുമാർ,  കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്, വത്സൻ പാനോളി, എം പ്രകാശൻ, ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, എം സ്വരാജ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
വെെസ് പ്രസിഡന്റുമാർ: ഹനൻമുള്ള, അമ്രാ റാം, ഇ പി ജയരാജൻ, എസ്  കെ പ്രീജ, അമൽ ഹൽദാർ, ബിപ്ലവ് മജുംദാർ, പി ഷൺമുഖം, എം വിജയകുമാർ, ഇന്ദ്രജിത്ത് സിങ്.
ജോയിൻറ് സെക്രട്ടറിമാർ: ബാദൽ സരോജ്, വത്സൻ പാനോളി, പ്രഭിതാ ഖർ, മുകുദ് സിങ്, ടി സാഗർ, ഡി രവീന്ദ്രൻ, അജിത് നാവ്‌ലെ, അവ്ദേശ് കുമാർ, വിനോദ് കുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here