സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.28 ശതമാനമാണ് വിജയം. രാജ്യത്തെ ആകെ വിജയശതമാനം 91.46 ആണ്. 2019ലേതിനേക്കാള്‍ വിജയശതമാനം കൂടിയതായി സിബിഎസ്ഇ അറിയിച്ചു.
cbseresults.nic.in, cbse.nic.in, results.nic.in. എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പത്താം ക്ലാസിലെ ഏതാനും പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. അതിനാല്‍ മറ്റ് മൂല്യനിര്‍ണയ മാര്‍ഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
എസ്എംഎസ് ലഭിക്കാൻ: റജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഫോർമാറ്റ്: CBSE10 >സ്പേസ്< റോൾ നമ്പർ >സ്പേസ്< അഡ്മിറ്റ് കാർഡ് ഐഡി.