കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത് തുടരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു.