ആലപ്പുഴ: ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി. എടത്വാ പച്ച പാലപ്പറമ്പിൽ ഔസേഫ് വർഗ്ഗീസ് (72) ആണ് മരിച്ചത്.വൃക്കയിൽ അർബുദ ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഔസേഫിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത് കൊവിഡ് മരണമാണ് ഇത്. നേരത്തെ ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി മരിച്ചിരുന്നു. കല്ലിശ്ശേരി അറേപ്പുറത്ത് ജയ്മോൻ(64) ആണ് മരിച്ചത്.