ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ ബൻസിധർ ഭഗത്തിനും മകനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ബൻസിധർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ട ഓഫീസ് ജീവനക്കാരും പാർട്ടി പ്രവർത്തകരും ഉടൻ കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആണ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ഓഫീസ് ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍ കോവിഡ് പരിശോധന നടത്തണം. നിങ്ങളുടെ അനുഗ്രഹത്താല്‍ രോഗമുക്തനായി താന്‍ ഉടന്‍ തിരിച്ചെത്തും- ബൻസിധർ ട്വിറ്ററിൽ കുറിച്ചു.
തോക്ക് ചൂണ്ടി ഡാൻസ് കളിപ്പിച്ചതിന് സസ്പെൻഷനിലായ എംഎൽഎ പ്രണവ് സിംഗ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്ന ചടങ്ങ് ബൻസിധറിന്റെ വസതിയിൽ സംഘടിപ്പിച്ചിരുന്നു. നിരവധി ബിജെപി പ്രവർത്തകരും മാധ്യമപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ പങ്കെടുത്ത മുഴുവന്‍ പേരും കോവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി.